National

അദ്വാനി വ്യത്യസ്‌തനായ നേതാവ്‌ – കോണ്‍ഗ്രസ്‌

ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനി വ്യത്യസ്‌തനായ നേതാവെന്ന്‌ കോണ്‍ഗ്രസ്‌ അഭിപ്രായപ്പെട്ടു. അദ്വാനി സ്വന്തം പാര്‍ട്ടിയെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന്‌ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ വക്താവ്‌ രേണുക ചൗധരി പറഞ്ഞു. യു.പി.എ. സര്‍ക്കാറിന്റെ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ പ്രകീര്‍ത്തിച്ച്‌ അദ്വാനി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചിരുന്നു. ഇതേക്കുറിച്ച്‌ പ്രതികരിത്തുകയായിരുന്നു രേണുക ചൗധരി.