ഗോര്‍ഷ്‌കോവ് പടക്കപ്പല്‍ ഉടന്‍ ഇന്ത്യയ്ക്കു കൈമാറുമെന്ന് റഷ്യ

single-img
11 October 2012

റഷ്യന്‍ വിമാനവാഹിനി പടക്കപ്പലായ അഡ്മിറല്‍ ഗോര്‍ഷ്‌കോവ് ഐ.എന്‍.എസ്. വിക്രമാദിത്യ എന്ന് പുനര്‍ നാമകരണം ചെയ്ത് അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ നാവിക സേനയ്ക്കു കൈമാറുമെന്ന് റഷ്യ. വിവിധ കാരണങ്ങളാല്‍ കപ്പലിന്റെ കൈമാറ്റം അനന്തമായി നീളുന്ന സാഹചര്യത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് റഷ്യ ഉറപ്പ് നല്‍കിയത്. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രതിരോധമന്ത്രി അനാറ്റോലി സെര്‍ദ്യോകോവുമായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു ലഭിച്ചത്.