സിലിണ്ടര്‍ നിയന്ത്രണം പിന്‍വലിക്കണമെന്ന്‌ സി.പി.എം

single-img
11 October 2012

വര്‍ഷത്തില്‍ ആറുസിലിണ്ടര്‍ മാത്രമേ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക്‌ അനുവദിക്കൂ എന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. ഈ തീരുമാനം വാടകവീടുകളിലേക്കും ബാധകമാക്കണമെന്നാണ്‌ എണ്ണക്കമ്പനികല്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. എന്നാല്‍ ഇത്‌ കേരളത്തിലെ ഒന്നരലക്ഷത്തോളം കുടുംബങ്ങളെ ദുരിദത്തിലാക്കുമെന്ന്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു.