പര്യന്‍മിത്ര പുരസ്‌കാരം കോഴിക്കോടിന്‌

single-img
11 October 2012

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ കീഴിലുള്ള പരിസ്ഥിതി വിദ്യാഭ്യാസ വകുപ്പ്‌ ഏര്‍പ്പെടുത്തിയ ‘പര്യന്‍മിത്ര’ പുരസ്‌കാരം കോഴിക്കോട്‌ ജില്ലക്ക്‌ ലഭിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അവബോധന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ പുരസ്‌കാരം. വെള്ളിയാഴ്‌ച ഹൈദരാബാദില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ ജൈവവൈവിധ്യ കണ്‍വെന്‍ഷനില്‍ കളക്ടര്‍ കെ.വി. മോഹന്‍കുമാറിന്‌ പുരസ്‌കാരം ഏറ്റുവാങ്ങും.