പിള്ളയ്‌ക്കെതിരേ മാനനഷ്ടകേസ് ഫയല്‍ ചെയ്തു

single-img
10 October 2012

കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനായ ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ മാനനഷ്ടത്തിനു കേസ്. വാളകം സംഭവത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യയും ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ പ്രഥമാധ്യാപികയുമായ കെ. ആര്‍. ഗീതയാണ് കേസ് ഫയല്‍ ചെയ്തത്. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. എന്‍. സുകുമാരന്‍ പോറ്റി മുഖാന്തിരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വാളകം സംഭവത്തിനുശേഷം കൊട്ടാരക്കര കച്ചേരിമുക്കില്‍ നടന്ന പൊതുയോഗത്തില്‍ ബാലകൃഷ്ണപിള്ള തനിക്കും കുടുംബത്തിനും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നാരോപിച്ചാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.