World

ഫിസിക്‌സ് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

ഫിസിക്‌സിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച്, അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞര്‍ പങ്കിട്ടു. പുതിയതരം സൂപ്പര്‍ ഫാസ്റ്റ് കംപ്യൂട്ടറുകളുടെ നിര്‍മാണത്തിനു വഴിതെളിക്കാവുന്ന കണെ്ടത്തലാണ് ഫ്രഞ്ചുകാരന്‍ സെര്‍ജി ഹറോഷും അമേരിക്കക്കാരന്‍ ഡേവിഡ് വൈന്‍ലാന്‍ഡും നടത്തിയത്. ഇവര്‍ 12 ലക്ഷം ഡോളര്‍ സമ്മാനത്തുക പ ങ്കുവയ്ക്കും. പ്രകാശവും ദ്രവ്യവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ആയിരുന്നു ഇരുവരുടെയും ഗവേഷണവിഷയം. ക്വാണ്ടം ഫിസിക്‌സിന്റെ അടിസ്ഥാനതത്ത്വങ്ങളിലൂന്നിയുള്ള നിരീക്ഷണത്തില്‍ പണ്ട് അസംഭാവ്യമെന്നു കരുതിയത് ഇവര്‍ സാധിച്ചു. ആണവ കണങ്ങളുടെ തലത്തില്‍ സാധാരണ ഭൗതികനിയമങ്ങള്‍ക്കു വിപരീതമായ പലതുമാണു നടക്കുന്നത്. അവ നിരീക്ഷിക്കാന്‍ പറ്റില്ലെന്നായിരുന്നു മുന്‍ ധാരണ. ഇവര്‍ വെവ്വേറെ നടത്തിയ പരീക്ഷണങ്ങളിലൂടെ അതു തിരുത്തി. വൈദ്യുത ചാര്‍ജുള്ള കണങ്ങളെ പ്രകാശവാഹിയായ ഫോട്ടോ ണ്‍ കൊണ്ട് നിയന്ത്രിക്കുകയും അളക്കുകയും ചെയ്യാമെന്നു വൈന്‍ലാന്‍ഡ് സ്ഥാപിച്ചു. ഫോട്ടോണുകളെ ഒരു വൈ ദ്യുതമണ്ഡല ത്തി ല്‍ തടഞ്ഞുനിര്‍ത്തി ചാര്‍ജുള്ള കണങ്ങള്‍കൊണ്ട് അവയെ അളക്കാനും നിയന്ത്രി ക്കാനും കഴിയുമെന്നു ഹറോഷ് തെളിയിച്ചു.