പി.സി.ജോര്‍ജിനെതിരേ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറി രംഗത്ത്

single-img
10 October 2012

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരേ ഗുരുതര ആരോപണങ്ങളുമായി പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറി ജോസ് കൊച്ചുപുര രംഗത്ത്. പി.ജെ.ജോസഫിനെ എസ്എംഎസ് വിവാദത്തില്‍ കുടുക്കിയതിന് പിന്നില്‍ ജോര്‍ജാണെന്നാണ് ആരോപണം. സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്ത് ജോര്‍ജ് നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ചീഫ് വിപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോര്‍ജിനെതിരേ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിക്ക് കൊച്ചുപുര പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂവപ്പള്ളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടന വേദിയില്‍ ഇരുവരും പരസ്യമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.