ഇടക്കാല തെരഞ്ഞെടുപ്പിന് എന്‍സിപിയും തയാര്‍: ശരത് പവാര്‍

single-img
10 October 2012

ഒരുപക്ഷേ ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ എന്‍സിപി തയാറാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. നിലവിലെ സാഹചര്യത്തില്‍ യുപിഎ സര്‍ക്കാരിന് ഭീഷണിയൊന്നുമില്ല. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ജയറാം രമേശും താനും തമ്മില്‍ അഭിപ്രായ ഭിന്നതയില്ല. രാജ്യത്തിനു വ്യവസായവും വൈദ്യുതിയും ആവശ്യമാണ്. അതേസമയം കര്‍ഷകര്‍ക്കു മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നും ശരത് പവാര്‍ പറഞ്ഞു.