പരിയാരത്ത് ഒരു ഡോക്ടറെ കൂടി പുറത്താക്കി

single-img
10 October 2012

പരിയാരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറെ കൂടി ഭരണസമിതി പുറത്താക്കി. കാര്‍ഡിയോളജി വിഭാഗത്തില്‍ പുതിയ ഡോക്ടറെ കൊണ്ടുവരുന്നതില്‍ പ്രശാന്ത് തടസം നിന്നുവെന്നാണ് ഭരണസമിതിയുടെ ആരോപണം. തുടര്‍ച്ചയായി ഇത്തരത്തില്‍ അച്ചടക്കലംഘനം നടത്തിയതിനാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്നും ഭരണസമിതി അറിയിച്ചു. എന്നാല്‍ പുറത്താക്കല്‍ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ.പ്രശാന്ത് അറിയിച്ചു. ഹൃദയാലയയിലെ സീനിയര്‍ കാര്‍ഡിയോ തെറാസിക് സര്‍ജന്‍ ഡോ. കുല്‍ദീപ് കുമാറിനെയും സര്‍വീസില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.