ഇബ്രാഹിംകുഞ്ഞിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ചിറ്റ്

single-img
10 October 2012

പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോട് ഉത്തരവാദിത്വം കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയുടെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പട്ടാമ്പിയിലെ പാര്‍ട്ടി യോഗത്തിലാണ് ഇബ്രാഹിംകുഞ്ഞ് വിവാദ പ്രസ്താവന നടത്തിയത്. കേരളത്തില്‍ ലീഗാണ് ഭരിക്കുന്നതെന്നും ലീഗിന് അനുചിതമായി ഒന്നും നടക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് മന്ത്രി നിലപാട് മാറ്റിയിരുന്നു.