നമ്പി നാരായണനെക്കുറിച്ച് സിനിമ വരുന്നു.ലാൽ നായകൻ

single-img
10 October 2012

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഇര നമ്പി നാരായണന്റെ ജീവിതം സിനിമയിലേക്ക് പകർത്തി എഴുതുന്നു.ഹിന്ദിയിലാണു ചിത്രം നിർമ്മിക്കുക.മലയാളി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ സി.പി.സുരേന്ദ്രന്‍ കഥയും തിരക്കഥയും തയാറാക്കുന്ന ചിത്രത്തില്‍ നടന്‍ മോഹന്‍ലാലാണ് നമ്പി നാരായണനാവുക.സിനിമയുടെ നിർമ്മാണത്തിനു ഹോളിവുഡ് കമ്പനി സെഞ്ച്വറി ഫോക്സും സഹാറയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നമ്പിനാരായണനെന്ന ശാസ്ത്രജ്ഞനായി അഭിനയിക്കാന്‍ അടുത്ത വര്‍ഷമാദ്യം മോഹന്‍ലാല്‍ ഡേറ്റു നല്‍കിയിട്ടുണ്ട്.ഐ.എസ്.ആര്‍.ഒ അതിശീത എന്‍ജിന്‍ ഗവേഷണവിഭാഗം തലവനായിരുന്ന നമ്പിനാരായണന്‍െറമേല്‍ 1994 ലാണ് ചാരക്കേസ് ആരോപിക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഐ.എസ്.ആര്‍.ഒയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.തുടർന്നാണു ചാരക്കേസ് വ്യാജമായി നിർമ്മിച്ചതാണെന്ന് മനസ്സിലാകുന്നത്.