ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കെതിരെ ലീഗ് പ്രതിഷേധമറിയിച്ചു

single-img
10 October 2012

ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കെതിരേ മുസ്‌ലിം ലീഗ് നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. ഈ നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്ന കാലം മുതല്‍ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ലീഗിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. ഈ ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയുണ്‌ടെന്നും ലീഗ് നേതാക്കള്‍ പരാതിപ്പെട്ടു. എന്‍എസ്എസ് ലീഗിനെതിരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ഇനിയും പ്രതികരിച്ചില്ലെങ്കില്‍ പാര്‍ട്ടി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വിഷയം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.