താലിബാനെതിരേ ശബ്ദമുയര്‍ത്തിയ 14കാരിക്കു വെടിയേറ്റു

single-img
10 October 2012

പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നടപടിക്കെതിരേ ശബ്ദമുയര്‍ത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ പാക് ബാലിക മലാല യുസുഫായിയെ(14) വെടിയേറ്റ നിലയില്‍ പെഷവാറിലെ സൈനികആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാലയുടെ തലയ്ക്കാണു വെടിയേറ്റത്. സ്‌കൂള്‍വാനിനു നേര്‍ക്കുണ്ടായ വെടിവയ്പില്‍ മറ്റു രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. താലിബാനെതിരേ പ്രചാരണം നടത്തി, മതേതരത്വത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മലാലയുടെ പേരിലുള്ളതെന്നും ഇത്തവണത്തെ ആക്രമണത്തില്‍ അവള്‍ മരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും താലിബാന്‍ വക്താവ് എഹ്‌സന്‍ പറഞ്ഞു.