National

നിയമം നടപ്പാക്കേണ്ടതു ഗോത്ര പഞ്ചായത്തുകളല്ലെന്നു സോണിയ

രാജ്യത്തെ നിയമം നടപ്പിലാക്കേണ്ടത് ഗോത്ര പഞ്ചായത്തുകളല്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. അതു ജുഡീഷറിയുടെ കൈയിലാണ്. ഹരിയാനയില്‍ വര്‍ധിച്ചുവരുന്ന മാനഭംഗങ്ങള്‍ കുറയ്ക്കാനായി പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന ഖാപ്പ് പഞ്ചായത്തിന്റെ വാദത്തെയും സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ഹരിയാനയിലെ ജിന്ദില്‍ കൂട്ടമാനഭംഗത്തിനിരയായതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സോണിയ.