പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയെയും ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ പ്രവര്ത്തകന് അരവിന്ദ് കേജരിവാള്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രമുഖ വ്യക്തികള്‍ക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ നേടുകയെന്നത് കേജരിവാളിന്റെ സ്വഭാവമാണെന്നും ലാലു കുറ്റപ്പെടുത്തി.
National
കേജരിവാള്‍ വ്യക്തിഹത്യ നടത്തുന്നുവെന്നു ലാലു
