മാണി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

single-img
10 October 2012

സിലിണ്ടറുകളുടെ എണ്ണം സബ്‌സിഡിയോടെ ആറില്‍നിന്നും 12 ആക്കി ഉയര്‍ത്തണമെന്നും വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്- എം തിങ്കളാഴ്ച നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. വിലയിടിവ് തടയാന്‍ കിലോ 30 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കണമെന്നും കൊപ്രയുടെ സംഭരണവില ക്വിന്റലിന് 5100-ല്‍ നിന്നു 7000 രൂപയാക്കി സംഭരണം ഫലപ്രദമാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി 29-നു രാവില 11-ന് ജില്ലാ കേന്ദ്രങ്ങളില്‍ കൂട്ട ധര്‍ണ നടത്തും.