ഫീല്‍ഡിംഗിന്റെ പേരില്‍ മുതിര്‍ന്ന താരങ്ങളെ മാറ്റിനിര്‍ത്താനാവില്ല: ഗാംഗുലി

single-img
10 October 2012

ഫീല്‍ഡിംഗിന്റെ പേരില്‍ സച്ചിന്‍, സേവാഗ് എന്നിവരെ പോലുള്ള മുതിര്‍ന്ന താരങ്ങളെ മാറ്റിനിര്‍ത്തുക എന്ന് പറയുന്നത് ശരിയല്ല. ഓസ്‌ട്രേലിയക്ക് പോലും 11 മികച്ച ഫീല്‍ഡര്‍മാരില്ല. ഫീല്‍ഡിംഗിന് പ്രാധാന്യമുണെ്ടങ്കിലും ബാറ്റിംഗ് ദുഷ്‌കരമായ സാഹചര്യങ്ങളില്‍ റണ്‍സ് നേടേണ്ടതും വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പോലെ മറ്റാരും നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തോട് കളി മതിയാക്കാന്‍ പറയാന്‍ സെലക്ടര്‍മാര്‍ക്ക് അവകാശമില്ലെന്നും ഗാംഗുലി പറഞ്ഞു.