സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം

single-img
10 October 2012

സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. 25 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പീക്ക് ലോഡ് സമയത്ത് വൈദ്യുതി നിയന്ത്രിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ദീപാലങ്കാരങ്ങള്‍ക്കും പരസ്യ ബോര്‍ഡുകളിലെ ലൈറ്റുകള്‍ക്കും കര്‍ശന നിയന്ത്രണം വരും. വ്യവസായങ്ങളുടെ വൈദ്യുതി ഉപഭോഗം ഈ മാസവും അടുത്തമാസവും റെഗുലേറ്ററി കമ്മീഷന്‍ പരിശോധിക്കും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉപഭോഗം കുറയുന്നില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടിയ വൈദ്യുതിക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിശോധിക്കും.