വിഎസുമായുള്ള നടരാജന്റെ ബന്ധം അന്വേഷിക്കുന്നു

single-img
10 October 2012

ഭൂമിദാനക്കേസില്‍നിന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോടു നിര്‍ദേശിച്ച വിവരാവകാശ കമ്മീഷന്‍ അംഗം കെ. നടരാജന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു. ഇദ്ദേഹം വിഎസുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ കേസന്വേഷണത്തില്‍ ഇടപെട്ടതെന്നു മനസിലാക്കാനാണിത്. അന്വോഷണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.