ലീഗിന്‌ അവസരവാദ നയമില്ല – കെ.പി.എ. മജീദ്‌

single-img
10 October 2012

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ‘ സമദൂരവും ശരിദൂരവും ‘ സ്വീകരിക്കുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗെന്ന്‌ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ വ്യക്തമാക്കി. യു.ഡി.എഫിന്റെ ഭാഗമായ ലീഗിന്റെ മന്ത്രിമാര്‍ പറയുന്നതും നടപ്പാക്കുന്നതും യു.ഡി.എഫിന്റെ നയങ്ങളും തീരുമാനങ്ങളുമാണെന്നും ലീഗ്‌ മന്ത്രിമാര്‍ക്ക്‌ പെരുമാറ്റചട്ടം കൊണ്ടുവരണമെന്ന ആവശ്യം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.