ടി പി വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

single-img
9 October 2012

ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ  പ്രതികളുടെ ജാമ്യാപേക്ഷ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷയാണു തള്ളിയത്.പി മോഹനന്‍, കെ സി രാമചന്ദ്രന്‍ എന്നിവരെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി

കുറ്റപത്രം അപൂര്‍ണമാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഗൂഡാലോചനയുടെ ഉന്നതതലത്തിലെ ഇടപെടല്‍ മാത്രമാണു തുടരന്വേഷിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.