സിറിയന്‍ വിമതര്‍ക്ക് സൗദി അറേബ്യയുടെ സഹായമെന്ന് ആരോപണം

single-img
9 October 2012

സിറിയന്‍ സൈന്യവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രക്ഷോഭകര്‍ക്ക് പിന്നില്‍ സൗദി അറേബ്യയാണെന്ന ആരോപണത്തിനു കൂടുതല്‍ തെളിവുകള്‍. പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ സൈന്യവുമായി പോരടിക്കുന്ന വിമതസേനയ്ക്കു സൗദി ആയുധം എത്തിച്ചുനല്‍കുന്നുവെന്ന ആരോപണത്തിനാണ് തെളിവുകള്‍ ലഭിച്ചത്. സൗദി അറേബ്യന്‍ സൈന്യത്തിന്റെ പേര് ആലേഖനം ചെയ്ത ആയുധപെട്ടികള്‍ വിമതരുടെ താവളത്തില്‍ കണ്‌ടെത്തിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ആലപ്പോയിലെ വിമതരുടെ കേന്ദ്രങ്ങളിലാണ് സൗദി സേനയുടെ പേരിലുള്ള ആയുധങ്ങള്‍ കണ്‌ടെത്തിയത്. അതേസമയം, സിറിയയിലെ വിമതരുടെ താവളങ്ങളില്‍ എങ്ങനെയാണ് ആയുധങ്ങള്‍ എത്തുന്നതെന്ന കാര്യം അവ്യക്തമായി തുടരുകയാണ്.