രൂപയുടെ മൂല്യത്തില്‍ 40 പൈസയുടെ വര്‍ധന

single-img
9 October 2012

രൂപയുടെ വിനിമയ മൂല്യത്തില്‍ 40 പൈസയുടെ വര്‍ധന. രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് 52.24 രൂപയാണ് രൂപയുടെ വിനിമയ മൂല്യം. ഓഹരി വിപണികളിലെ മുന്നേറ്റവും പാശ്ചാത്യരാജ്യങ്ങളില്‍ ഡോളറിനെ അപേക്ഷിച്ച് യൂറോയുടെ മൂല്യമുയര്‍ന്നതും രൂപയ്ക്ക് തുണയായി. രൂപയുടെ മൂല്യമുയര്‍ന്നത് ഓഹരിവിപണിക്കും ഉണര്‍വ് പകര്‍ന്നു. സെന്‍സെക്‌സില്‍ രാവിലെ 150.80 പോയിന്റിന്റെ മുന്നേറ്റമുണ്ടായി.