ഹിമാചല്‍ പ്രദേശില്‍ പ്രിയങ്കഗാന്ധിയുടെ പേരില്‍ ഭൂമി:കെജ്‌രിവാളിന്‌ മുന്‍മുഖ്യമന്ത്രിയുടെ കത്ത്‌

single-img
9 October 2012

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുടെ പേരിൽ ഭൂമി വിവാദം.ഹിമാചല്‍ പ്രദേശിലെ സിം‌ലയില്‍ പ്രിയങ്ക ഭൂമി വാങ്ങിക്കൂട്ടിയതായി തനിക്കറിയാം എന്ന് കാണിച്ച് മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍ കെജ്‌രിവാളിന് കത്തയച്ചു.സിംലയില്‍ കോടികളുടെ ഭൂസ്വത്ത് പ്രിയങ്ക വാങ്ങിക്കൂട്ടി എന്നാണ് ആരോപണം.

പ്രിയങ്കയുടെ സ്വത്തുക്കളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം റോബര്‍ട്ട്‌ വാധ്രയ്‌ക്ക്‌ എതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ ശക്തി പകരുന്ന കൂടുതല്‍ തെളിവുകള്‍ ചൊവ്വാഴ്‌ച പുറത്ത്‌ വിടും എന്ന്‌ അരവിന്ദ്‌ കെജ്രിവാള്‍ അറിയിച്ചു