അന്തരിച്ച മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്റെ വീട്ടില്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി

single-img
9 October 2012

കഴിഞ്ഞ ആഴ്ച അന്തരിച്ച മുന്‍മന്ത്രിയും കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍. രാമകൃഷ്ണന്റെ വീട്ടില്‍ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. രാവിലെയായിരുന്നു സന്ദര്‍ശനം. എന്‍. രാമകൃഷ്ണന്റെ ഭാര്യ സി.കെ ജയലക്ഷ്മിയെ അദ്ദേഹം ആശ്വസിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.പി. സഹദേവന്‍ എന്നിവര്‍ പിണറായിക്കൊപ്പം ഉണ്ടായിരുന്നു.