World

അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും ഉത്തര കൊറിയയുടെ പരോക്ഷ ഭീഷണി

അമേരിക്കയിലും ദക്ഷിണകൊറിയയിലും ജപ്പാനിലും നാശം വിതയ്ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങളുടെ കൈവശമുണ്‌ടെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ ഭീഷണി നേരിടാന്‍ മിസൈല്‍ ദൂരപരിധി മൂന്നിരട്ടിയാക്കാന്‍ അമേരിക്ക നിര്‍ദേശം നല്‍കിയതായി ദക്ഷിണകൊറിയ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരകൊറിയ മിസൈല്‍ പ്രഹരശേഷിയെക്കുറിച്ച് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ദക്ഷിണകൊറിയ മിസൈല്‍ ദൂരപരിധി ഉയര്‍ത്തുന്നത് തങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഉത്തരകൊറിയന്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു.