മെസി -റൊണാള്‍ഡോ; തുല്യ ശക്തി മത്സരം സമനിലയില്‍

single-img
9 October 2012

ലോക ഫുട്‌ബോളര്‍മാരായ ലയണല്‍ മെസിയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ഇരട്ട ഗോള്‍ നേട്ടമാഘോഷിച്ചപ്പോള്‍ കി സമനിലയില്‍ പിരിഞ്ഞു. ന്യൂകാമ്പില്‍ അരങ്ങേറിയ സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. 23, 66 മിനിറ്റുകളില്‍ റയലിനായി റൊണാള്‍ഡോ ഗോള്‍വല ചലിപ്പിച്ചപ്പോള്‍ 31, 61 മിനിറ്റുകളില്‍ മെസി ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. ബാഴ്‌സലോണയുടെ തട്ടകത്തില്‍ സമനില നേടിയത് റയലിന് സന്തോഷം പകരുമെങ്കിലും പോയിന്റ് നിലയില്‍ റൊണാള്‍ഡോയും കൂട്ടരും പിന്നിലാണ്. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സ ആറു ജയവും ഒരു സമനിലയും ഉള്‍പ്പെടെ 19 പോയിന്റുമായി ലീഗിന്റെ തലപ്പത്തു തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി റയല്‍ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ്.