മായാവതി ഭീഷണിയുമായി; യു.പി.എയ്ക്ക് വീണ്ടും തലവേദന

single-img
9 October 2012

ചില്ലറവ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരണോ വേണ്ടയോ എന്ന് നാളെ ലക്‌നോവില്‍ ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കാന്‍ സാധ്യത കാണുന്നുണ്ടെന്നും മായാവതി സൂചിപ്പിച്ചു. ലക്‌നോവില്‍ കാന്‍ഷിറാമിന്റെ ചരമദിനത്തോട് അനുബന്ധിച്ച് നടന്ന വന്‍ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി. ദലിത് വിരുദ്ധ സമീപനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരേ മായാവതി രൂക്ഷവിമര്‍ശനവും നടത്തി.