അമ്പെയര്‍മാരുടെ ഒത്തുകളി: ഐസിസി അന്വേഷണം ആരംഭിച്ചു

single-img
9 October 2012

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആറ് അമ്പെയര്‍മാര്‍ക്കെതിരേ ഉയര്‍ന്ന ഒത്തുകളി ആരോപണത്തെക്കുറിച്ച് ഐസിസി അന്വേഷണം ആരംഭിച്ചു. ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പാക്കിസ്ഥാനില്‍ നിന്നുള്ള നദീം ഖൗറി, അനീസ് സിദ്ധിഖി, ബംഗ്ലാദേശ് അമ്പെയര്‍ നദിര്‍ ഷാ, ശ്രീലങ്കയില്‍ നിന്നുള്ള ഗാമിനി ദിസനായകെ, മൗറീസ് വിന്‍സ്റ്റന്‍, സാഗര ഗല്ലാഗെ എന്നിവര്‍ കുടുങ്ങിയത്. ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം ആരംഭിച്ചതായും തെളിവുകള്‍ കൈമാറാന്‍ ടെലിവിഷന്‍ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ട്വന്റി-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഉള്‍പ്പെടെ അനുകൂല തീരുമാനമെടുക്കാന്‍ അമ്പെയര്‍മാര്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്.