ഹസനും ജനശ്രീക്കുമെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

single-img
9 October 2012

എം.എം. ഹസനും ജനശ്രീ മൈക്രോ ഫിനിനും എതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഹസന്‍ ചെയര്‍മാനായ ജനശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഫണ്ടുകള്‍ വിനിയോഗിച്ചതില്‍ അഴിമതി നടന്നിട്ടുണെ്ടന്നും ആരോപിച്ച് തലസ്ഥാനത്തെ അഭിഭാഷകനായ മുട്ടട ബാലചന്ദ്രനാണ് വിജിലന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്. 2010 ജനുവരിയില്‍ രൂപീകരിച്ച ജനശ്രീയില്‍ ചെയര്‍മാനായ ഹസന് അമ്പതിനായിരം രൂപയുടെ ഓഹരി മാത്രമേയുള്ളുവെന്ന് ഹസന്‍ അവകാശപ്പെട്ടിരുന്നു. മുന്‍മന്ത്രി തോമസ് ഐസക്കിനെതിരേ കൊടുത്ത അപകീര്‍ത്തികേസിലും ഹസന്‍ തനിക്ക് 50,000 രൂപയുടെ ഓഹരി മാത്രമേയുള്ളുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഹസനു രണ്ടുകോടിയോളം രൂപയുടെ ഓഹരി ജനശ്രീയില്‍ ഉള്ളതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.