എൻഡോസൾഫാൻ നിരോധനം:കേന്ദ്രത്തിനു വിമർശനം

single-img
9 October 2012

എൻഡോസൾഫാൻ വിഷയത്തിൽ നിരോധനം സംബന്ധിച്ച് കേന്ദ്രസർക്കാരിനു വ്യക്തതയില്ലെന്ന് സുപ്രീം കോടതി.എൻഡോസൾഫാൻ നിരോധനം സംഭത്തിനു പുതിയ പഠനത്തിനായി  സമിതിയെ സുപ്രീം കോടതി നിയോഗിച്ചു.ആരോഗ്യ മന്ത്രാലയം ഡയറക്ടർ അധ്യക്ഷനായ സമിതിയാകും പുതിയ പഠനം നടത്തുക.നിരോധനം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു.ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.അവശേഷിച്ചിരിക്കുന്ന എൻഡോസൾഫാൻ സ്റ്റോക്ക് എന്ത് ചെയ്യണമെന്നും അതിന്റെ ചിലവ് സംബന്ധിച്ചും സമിതി പഠനം നടത്തും.