സിലിണ്ടർ നിയന്ത്രണം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

single-img
9 October 2012

ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സബ്‌സിഡിയോടുകൂടിയ പാചക വാതക സിലിന്‍ഡറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്താനുള്ള ഗ്യാസ് ഏജന്‍സികളുടെ തീരുമാനം മാറ്റാന്‍ അടിയന്തരമായി പ്രധാനമന്തി ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രപെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി എന്നിവര്‍ക്ക് കത്തയച്ചു.ഒരു ഫ്‌ളാ​റ്റിനെ ഒരൊ​റ്റ ഉപഭോക്താവ് എന്ന നിലയിലാണ് ഗ്യാസ് ഏജൻസികൾ പരിഗണിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ നിരവധി വീടുകളും ഉപഭോക്താക്കളുമുള്ള സമുച്ചയമാണ് ഒരു ഫ്‌ളാ​റ്റ്. നിയന്ത്രണം കൊണ്ടുവരുന്നത് ഫ്‌ളാ​റ്റിൽ താമസിക്കുന്ന വീട്ടുകാരുടെ എണ്ണം പരിഗണിച്ചു മാത്രമായിരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിൽ പുതിയതായി ഗ്യാസ് ഏജൻസികൾ എർപ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു