സിഎജിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചിദംബരം

single-img
9 October 2012

ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസ്യതയും ആത്മവിശ്വാസവും പുനസ്ഥാപിക്കുന്നതിനായി ശത്രുതാ മനോഭാവം ഒഴിവാക്കാന്‍ സിഎജിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. ഇക്കാര്യത്തില്‍ അടുത്തിടെയുണ്ടായ സുപ്രീംകോടതി വിധി കൂടുതല്‍ വ്യക്തത വരുത്തുന്നുണ്‌ടെന്നും ചിദംബരം പറഞ്ഞു. മികച്ച ഭരണത്തിന് സിഎജിയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പൂര്‍ണവിവരങ്ങള്‍ ലഭ്യമാകാതെയും അനിശ്ചിതമായ സാഹചര്യത്തിലുമാകും പലപ്പോഴും തീരുമാനങ്ങളെടുക്കേണ്ടി വരിക. എന്നാല്‍ തീരുമാനങ്ങള്‍ നടപ്പാക്കിയ ശേഷമാണ് സിഎജിയുടെ പരിശോധന നടക്കുന്നത്. ഈ പ്രവര്‍ത്തനരീതിയാകാം സിഎജിയും സര്‍ക്കാരും തമ്മില്‍ ശത്രുതയുണ്‌ടെന്ന് തോന്നിപ്പിക്കുന്നതെന്നും ചിദംബരം പറഞ്ഞു.