ബസ് ചാര്‍ജ് വര്‍ദ്ധന; ചര്‍ച്ചയില്‍ തീരുമാനമായില്ല

single-img
9 October 2012

ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മിനിമം ചാര്‍ജ് ഏഴു രൂപയായി വര്‍ധിപ്പിക്കണമെന്നും കിലോമീറ്റര്‍ നിരക്ക് 70 പൈസയായി കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനു 15 ദിവസത്തെ സാവകാശം വേണമെന്നു ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിരക്കു വര്‍ധനയ്‌ക്കെതിരേ പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണു തീരുമാനമെടുക്കുന്നതിനു 15 ദിവസത്തെ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ അതുസാധ്യമല്ലെന്നും പണിമുടക്കിലേക്കു പോകുകയാണെന്നും ബസ് ഉടമകള്‍ അറിയിച്ചു. പണിമുടക്ക് ആരംഭിക്കുന്ന തീയതി ഇന്നു പ്രഖ്യാപിക്കുമെന്നു ബസ് ഉടമകളുടെ ഏകോപന സമിതി അറിയിച്ചു.