കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഐക്യത്തോടെ മുന്നോട്ടുപോകണം: മന്ത്രി അനൂപ് ജേക്കബ്

single-img
9 October 2012

കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നു മന്ത്രി അനൂപ് ജേക്കബ്. കേരള കോണ്‍ഗ്രസ്-ജേക്കബിന്റെ 49-ാം ജന്മദിന സമ്മേളനം എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഇതിനുവേണ്ടി ആരുടെയും പിറകെ പോകാന്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് തയാറല്ലെന്നും പാര്‍ട്ടിക്ക് അതിന്റേതായ പ്രസക്തി എല്ലാക്കാലത്തുമുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.