മുസ്‌ ലിം ലീഗ്‌ സാമൂഹികനീതി നിഷേധിക്കുന്നു – വെള്ളാപ്പള്ളി

single-img
9 October 2012

അധികാരത്തിലെത്തിയശേഷം മുസ്‌ ലിം ലീഗ്‌ സാമൂഹികനീതി നിഷേധിക്കുകയാണ്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള ബ്രാമണസഭ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗിന്റെ വകുപ്പുതലത്തിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും സ്വന്തം സമുദായക്കാര്‍ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയും അധികാരം നിലനിര്‍ത്താന്‍ തറ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.