വിളപ്പില്‍ശാല:കോടതി ഉത്തരവ് നടപ്പാക്കണം

single-img
8 October 2012

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍ അധ്യക്ഷയായ ബഞ്ച് ആവശ്യപ്പെട്ടു.കോടതി വിധി നടപ്പിലാക്കാന്‍ കഴിയാത്തത്ര ദുര്‍ബലമാണോ കേരളത്തിലെ സര്‍ക്കാര്‍ എന്നും കോടതി ചോദിച്ചു.

വിളപ്പില്‍ശാല മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.എന്നാൽ സർക്കാരിന് പ്രശ്നപരിഹാരത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. അതേസമയം സർക്കാരിന് സമയം നീട്ടി നൽകരുതെന്ന് തിരുവനന്തപുരം കോർപ്പറേഷനും ആവശ്യപ്പെട്ടു.