പിണറായിക്ക് തെറ്റിദ്ധാരണയെന്നു വെള്ളാപ്പള്ളി

single-img
8 October 2012

എസ്.എൻ.ഡി.പിയും എൻ.എസ്.എസും തമ്മിലുള്ള ഐക്യത്തെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തെറ്റിദ്ധാരണയാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭൂരിപക്ഷ ഐക്യം ഉണ്ടായത് എന്തുകൊണ്ടാണെന്നാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പിണറായിയെ ആരോ തെറ്റായ രീതിയില്‍ ഉപദേശിക്കുന്നുണ്ട്. ഐക്യ തകര്‍ക്കാമെന്നു സിപിഎം കരുതേണ്ട. ഭൂരിപക്ഷ സമുദായ കൂട്ടായ്മ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു ഗുണം ചെയ്യും. എസ്എന്‍ഡിപി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വാലോ ചൂലോ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കൂടെ കൊണ്ടു നടന്നതു തങ്ങളല്ലെന്നു വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ പ്രീണനത്തിനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു