ആശ ഭോസ്‌ലേയുടെ മകള്‍ ആത്മഹത്യ ചെയ്തു

single-img
8 October 2012

ഗായിക ആശ ഭോസ്‌ലേയുടെ മകള്‍ വര്‍ഷ ഭോസ്‌ലേ(50) ആത്മഹത്യ ചെയ്തു. വര്‍ഷ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണത്തേക്കുറിച്ച് ബന്ധുക്കള്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിന്ദി,​ മറാത്തി സിനിമകളിൽ പാടിയിട്ടുള്ള വർഷ മുംബയിൽ മാദ്ധ്യമ പ്രവർത്തകയായും പ്രവർത്തിച്ചിട്ടുണ്ട്. ദ സൺഡേ ഒബ്സർവെറിലും റിഡിഫിലും രാഷ്ട്രീയകാര്യ കോളം എഴുതിയിരുന്നു.

മുന്പ് 2008ലും വർഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും മാനസികാസ്വാസ്ഥ്യം നീക്കാനുള്ള ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വിവാഹമോചിതയാണു വര്‍ഷ. അമ്മ ആശ ഭോസ്‌ലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലായിരുന്നു