വാജ്‌പേയി ബാഗുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

single-img
8 October 2012

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരും ചിത്രവും പതിച്ച ഹാന്‍ഡ് ബാഗുകള്‍ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. പ്രതിപക്ഷ കക്ഷികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.ഓഗസറ്റ്‌ 15 മുതലാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വാജ്‌പേയ്‌ ചിത്രം പതിച്ച ക്യാരിബാഗുകള്‍ വിതരണം ചെയ്‌തു തുടങ്ങിയത്‌. നവംബര്‍ നാലിനാണ്‌ 68 അംഗ ഹിമാചല്‍ നിയമസഭയിലേക്കുളള വോട്ടെടുപ്പ്‌.