ടി.പി വധം: ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ക്ക്‌ തെളിവെന്ന് കാനം

single-img
8 October 2012

ഫ്യൂഡല്‍ താല്‍പര്യം ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നതിന്‍െറ തെളിവാണ് ടി.പി. ചന്ദ്രശേഖരന്‍ വധമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. ടി.പി. ചന്ദ്രശേഖരന്‍ വധം അവസാന രാഷ്ട്രീയ കൊലപാതകമാകട്ടെ എന്ന ആഹ്വാനവുമായി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫ്യൂഡല്‍ കാലഘട്ടത്തില്‍ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതു സ്വാഭാവികമാണ്‌. അഭിപ്രായം സ്വതന്ത്രമായി തുറന്നുപറയാന്‍ ജനങ്ങള്‍ക്കു നാവു നല്‍കിയതും അവകാശങ്ങള്‍ക്കായി പോരാടാന്‍ അവരെ പഠിപ്പിച്ചതും കമ്യൂണിസ്‌റ്റ് പാര്‍ട്ടിയാണ്‌. എന്നാല്‍ ഏതു മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിലാണ്‌ അഭിപ്രായങ്ങളെ ആയുധം കൊണ്ട്‌ ഇല്ലാതാക്കുന്നതാണു ശരിയെന്നു പറഞ്ഞതെന്നു മനസിലാവുന്നില്ലെന്ന് കാനം കൂട്ടിച്ചേർത്തു