പ്രസിഡന്റാവാന്‍ താന്‍ തയാറെന്നു സ്യൂ കി

single-img
8 October 2012

ജനങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ മ്യാന്‍മറിന്റെ പ്രസിഡന്റാവാന്‍ വിരോധമില്ലെന്ന് ഓങ് സാന്‍ സ്യൂ കി. ഇതിനായി തന്റെ പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താനും തയാറാണെന്ന് പ്രതിപക്ഷ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ അധ്യക്ഷയായ സ്യൂ കി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവാണ്. അതിനാല്‍ത്തന്നെ പ്രസിഡന്റാവാനുള്ള ധൈര്യം കാണിക്കണം- സ്യൂ കി പറഞ്ഞു. മ്യാന്‍മറിലെ അടുത്ത തെരഞ്ഞെടുപ്പ് 2015ലാണ്.