സ്പാനിഷ് ലീഗ്:റയല്‍-ബാഴ്‌സ പോരാട്ടം സമനിലയിൽ

single-img
8 October 2012

സ്പാനിഷ് ലീഗിലെ ക്ലാസിക്ക് പോരാട്ടത്തിൽ റയല്‍ മാഡ്രിഡും ബാഴ്സലോണയും സമനിലയില്‍ പിരിഞ്ഞു. ഇരുടീമും രണ്ടു ഗോളുകള്‍ വീതം നേടി. റയല്‍ സ്ട്രൈക്കര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍, സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സയ്ക്ക് വേണ്ടി രണ്ടു ഗോള്‍ മടക്കി.ഇരുപത്തിമൂന്നാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ റയലാണ് മുന്നിലെത്തിയത്. അരമണിക്കൂറിനകം മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു. അടുത്ത ഊഴവും മെസ്സിയുടേത് ആയിരുന്നു. ഫ്രീകിക്കിലൂടെ ആയിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍.