മൂന്നാം മുന്നണിക്കു സാധ്യതയില്ലെന്നു ശരത് യാദവ്

single-img
8 October 2012

മൂന്നാം മുന്നണിക്കു സാധ്യതയില്ലെന്നു ജനതാ ദള്‍ -യു പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ ശരത് യാദവ്. പൊതുതെരഞ്ഞെടുപ്പിനു ശേഷം ചില പാര്‍ട്ടികള്‍ മൂന്നാം മുന്നണി രൂപികരിക്കാന്‍ ശ്രമം നടത്തിയേക്കും. എന്നാല്‍ മൂന്നാം മുന്നണിക്കുള്ള സാധ്യത കാണുന്നില്ല. യുപിഎയുടെ അടിസ്ഥാനം കോണ്‍ഗ്രസും എന്‍ഡിഎയുടെ അടിസ്ഥാനം ബിജെപിയുമാണ്. ചില പാര്‍ട്ടികള്‍ മുന്നണി വിട്ടുപോകുമായിരിക്കും. എങ്കിലും പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞാലും എന്‍ഡിഎ മുന്നണി സംവിധാനം നിലനില്‍ക്കുമെന്ന് ശരത് യാദവ് പറഞ്ഞു.