പൃഥ്വി ചിത്രമെടുത്ത് സമയം കളയാനില്ലെന്ന് ഷാജി കൈലാസ്

single-img
8 October 2012

പാതി വഴിയിൽ ഷൂട്ടിങ്ങ് നിലച്ച രഘുപതി രാഘവ രാജാറാം എന്ന ചിത്രം പൂര്‍ത്തിയാക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണെന്ന്‌ ഷാജി കൈലാസ്‌. ചിത്രത്തിലെ നായകനായ പൃഥ്വിയിപ്പോള്‍ രൂപത്തിലും ഭാവത്തിലും ഒരുപാട്‌ മാറിപ്പോയി.ബാക്കി ഭാഗം ചിത്രീകരിച്ച്‌ ചേര്‍ത്ത്‌ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്‌ മൂലം സമയവും പണവും ഊര്‍ജവും വെറുതേ പാഴാക്കാമെന്നല്ലാതെ ആര്‍ക്കുമൊരു പ്രയോജനവുമുണ്ടാവില്ലെന്നും ഷാജി കൈലാസ് പറഞ്ഞു.

ഏതാണ്ട് 50 ലക്ഷം രൂപ ഇതിനോടകം തന്നെ ചിത്രത്തിനായി ചെലവാക്കി കഴിഞ്ഞ ചിത്രമാണു രഘുപതി രാഘവ രാജാറാം.അതേസമയം തന്രെ അടുത്ത ചിത്രത്തിൽ പൃഥ്വി അഭിനയിക്കുന്നുണ്ടെന്നും എന്നാൽ അത് രഘുപതി രാഘവ രാജാറാം അല്ലെന്നാണ് ഷാജി കൈലാസ് പറയുന്നത്.