രജ്ഞിനി വീണ്ടും ബിഗ് സ്ക്രീനിൽ

single-img
8 October 2012

ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ് എൻട്രി എന്ന ആദ്യ ചിത്രത്തിനു ശേഷം വീണ്ടു പുതിയൊരു ചിത്രവുമായി ബിഗ് സ്ക്രീനിൽ എത്തുന്നു. രൂപേഷ് പോൾ ഒരുക്കുന്ന വാട്ട് ദ എഫ് (WTF) എന്ന ചിത്രത്തിലാണ് ര‌ഞ്ജിനി സെക്സി വേഷത്തിലെത്തുന്നത്. മുന്ന് കഥകളുടെ കോമ്പിനേഷനാണ് ഈ ചിത്രം. പക, തട്ടിക്കൊണ്ടു പോകല്‍, സുഹൃദ് ബന്ധം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് ഉറ്റസ്നേഹിതരുടെ ഇടയിലേക്ക് രജ്ഞിനി അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.പൂ‌ർണമായും ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.മനോജ് കെ.ജയൻ,​ ടിനി ടോം,​ കലാഭവൻ മണി,​ സായ്‌കുമാർ,​ നന്ദു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്