ദുരിതം തീരുന്നില്ല; പാല്‍വില അഞ്ചുരൂപ കൂട്ടും

single-img
8 October 2012

സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ഭരണസമിതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍, കല്പറ്റയില്‍ ചേര്‍ന്ന മില്‍മ ഭരണസമിതി യോഗം ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പിനെ ചുമതലപ്പെടുത്തി. വ്യാഴാഴ്ച അന്തിമതീരുമാനം പ്രഖ്യാപിക്കും. പുതിയ വില 14 നു പ്രാബല്യത്തില്‍ വരുത്താനാണു നിര്‍ദേശം. പാല്‍വില കൂട്ടുമ്പോള്‍ കര്‍ഷകര്‍ക്ക് എത്ര രൂപ നല്കണമെന്ന കാര്യത്തിലും വ്യാഴാഴ്ച തീരുമാനമുണ്ടാകും. ലിറ്ററിന് അഞ്ചു രൂപയെങ്കിലും കര്‍ഷകനു ലഭിക്കത്തക്കവിധം വില വര്‍ധിപ്പിക്കണമെന്നാണു മില്‍മയുടെ പ്രോഗ്രാമിംഗ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. മില്‍മ കാലിത്തീറ്റയ്ക്ക് 50 കിലോയുടെ ചാക്കിന് 250 രൂപ കൂട്ടണമെന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശിപാര്‍ശയും ഭരണസമിതി അംഗീകരിച്ചു.