അമ്പിളി മാക്ട ഫെഡറേഷൻ ചെയർമാൻ

single-img
8 October 2012

മാക്‌ട ഫെഡറേഷൻ ചെയർമാനായി സംവിധായകൻ അമ്പിളിയെയും ജനറൽ സെക്രട്ടറിയായി സംവിധായകൻ കെ.ജി. വിജയകുമാറിനെയും തിരഞ്ഞെടുത്തു. അജയകുമാർ ചെറായി ഖജാൻജിയും കാനം രാജേന്ദ്രൻ രക്ഷാധികാരിയുമാണ്.

മലയാള സിനിമ നിലനില്‍പ്പിനായി പാടുപെടുന്ന ഇക്കാലത്ത്‌ ഈ രംഗത്തെ സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കു പ്രസക്‌തിയില്ലെന്ന്‌ മാക്ട ഫെഡറേഷൻ ചെയർമാൻ അമ്പിളി പറഞ്ഞു.ഉപരോധങ്ങളും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്നും മാക്‌ട ഫെഡറേഷന്‍ ചെയര്‍മാന്‍ അമ്പിളിയും ജനറല്‍ സെക്രട്ടറി കെ.ജി വിജയകുമാറും പറഞ്ഞു.

ഭാരവാഹികൾ‍: സൂര്യചന്ദ്രന്‍, ബ്രൂസ്‌ലി രാജ് (സെക്ര.), സുനില്‍ ഡൈനാസ്റ്റിക്, റോയ് എടവനക്കാട് (വൈസ് ചെയര്‍.), അജയകുമാര്‍ ചെറായി (ട്രഷ.), സന്തോഷ്, കുമാര്‍ വത്സന്‍, മോഹന്‍ പുത്തഞ്ചേരി, മണി ഷെരീഫ്, സാബു, നാസര്‍(കമ്മിറ്റി അംഗങ്ങള്‍)