കുടുംബശ്രീ സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല

single-img
8 October 2012

കുടുംബശ്രീ സംരക്ഷണ സമിതി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നേതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കുടുംബശ്രീയുടെ രാപ്പകല്‍ സമരം ഇനിയും തുടരും. അതേസമയം കുടംബശ്രീയുടെ സമരത്തിന് പന്തുണ പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

ചില കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിച്ചെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഇടതുമുന്നണി നേതാവ് തോമസ് ഐസക്ക് എംഎല്‍എ പറഞ്ഞു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി എം.കെ.മുനീറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ വന്ന കാര്യങ്ങളെക്കുറിച്ചു മുഖ്യമന്ത്രിയെ അറിയിക്കുമെന്നു മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. ചര്‍ച്ച ചൊവ്വാഴ്ചയും തുടരും. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ജനശ്രീക്ക് 14 കോടി രൂപ ഫണ്ട് അനുവദിച്ചതിനെതിരെ സെക്രട്ടറിയറ്റില്‍ സമരം നടത്തി വരികയാണ് കുടുംബശ്രീ സംരക്ഷണസമിതി.