കൂടംകുളം സമരസമിതി ആണവനിലയം ഉപരോധിക്കുന്നു

single-img
8 October 2012

കൂടംകുളം ആണവനിലയം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ  നേതൃത്വത്തില്‍ ആണവനിലയം ഉപരോധിക്കുന്നു. തിരുനല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണു കടൽ മാർഗ്ഗം നിലയത്തിനു സമീപമെത്തി ആണവ നിലയം ഉപരോധിക്കുന്നത്

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് ചെറുക്കുന്നതിനായി കൂടംകുളത്തും സമീപപ്രദേശങ്ങളിലുമായി സി.ആര്‍.പി.എഫ്, തീരസംരക്ഷണ സേന ഉള്‍പ്പെടെ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സമരസമിതി പ്രവര്‍ത്തകര്‍ക്ക്‌ എതിരെ ഉള്ള പൊലീസ്‌ നടപടി അവസാനിപ്പിക്കുക, കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തവരെ വിട്ടയക്കുക, സമരസമിതി പ്രവര്‍ത്തകര്‍ക്ക്‌ എതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഉപരോധസമരം നടത്തുന്നത്‌.